തൃശൂര്‍ : യുവതിയെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊടകരയിലാണ് നടുക്കുന്ന സംഭവം. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. ആറ് മാസം മുന്‍പാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് 20കാരി തീകൊളുത്തിയത്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍ വെച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സാന്ദ്രയുടെ ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്.
also read: കേരളത്തില്‍ ഇന്ന് 847 പേര്‍ക്ക് കോവിഡ്, 1321 പേര്‍ക്ക് രോഗമുക്തി
കാലിന് അപകടം സംഭവിച്ച വിപിന്‍ വിശ്രമത്തിലാണ്. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സാന്ദ്രയുടെ അച്ഛന് പ്രദീപ് വിദേശത്താണ്.