ലഖ്നൗ: കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രതിദിനം 30രൂപ നല്‍കാനൊരുങ്ങി യുപി സര്‍ക്കാര്‍. ഗോ സംരക്ഷണത്തിന്റെ ഭാഗമായാണ് യോഗി സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി എത്തിയത്. ഗോരക്ഷാ ആയോഗിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്.
യുപിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് പ്രതിദിനം 30 രൂപവീതം നല്‍കുക. ഇത്തരത്തില്‍ കാലികളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 900 രൂപ വീതം അക്കൗണ്ടുകളില്‍ എത്തും.
കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുയെന്നും യോഗി പറഞ്ഞു. ചാണകവും ഗോമൂത്രവും വളവും വില്‍ക്കുന്നതിലൂടെ ഗോശാലകള്‍ സ്വയം പര്യാപ്തത നേടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.