ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവദ് ഗീത തയ്യാറായി. ഇന്ന് വരെ പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിശുദ്ധ പുസ്തകമെന്ന റെക്കോര്‍ഡുമായാണ് ഭഗവദ് ഗീത തയ്യാറാക്കിയിരിക്കുന്നത്. കൈലാഷിലെ ഇസ്കോണ്‍ ക്ഷേത്രത്തിലാണ് ഈ പടുകൂറ്റന്‍ ഭഗവദ്ഗീത സ്ഥാപിക്കുക.
നാളെ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ഗീത’യുടെ ഉദ്ഘാടനം നിര്‍വഹിക്കും. 800 കിലോ ഭാരമാണ് ഭഗവദ് ഗീതയ്ക്ക് കണക്കാക്കുന്നത്. വെള്ളം വീണാല്‍ നാശമാവാത്ത, മറ്റ് കേടുപാടുകള്‍ വരാത്ത പേപ്പറാണ് പ്രിന്റിങിനായി ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഗീതയ്ക്ക് 670 പേജുകളാണുള്ളത്. ഇറ്റലിയിലെ മിലാനില്‍ വെച്ച് പ്രിന്റ് ചെയ്താണ് ഈ കൂറ്റന്‍ അമൂല്യ ഗീത ഇന്ത്യയിലേക്ക് എത്തിച്ചത്. 18 ഗീതാ സന്ദര്‍ഭങ്ങളെ സൂചിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങളും ഭഗവദ്ഗീതയില്‍ ചേര്‍ത്തിട്ടുണ്ട്.