ദുബായി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി യുഎഇ മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശിനിയായ ഹനാന് നൂറാണ് റാസല്‍ഖൈമയില്‍ മരിച്ചത്.
പതിനേഴ് വയസ്സായിരുന്നു. ഇന്ത്യന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഹനാന്.പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാന് പനിബാധിച്ചതിനെ തുടര്‍ന്ന് റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
also read: റാന്നിയിൽ സ്കോർപിയോ സുരക്ഷാവേലിയിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
റാസല്‍ഖൈമയില്‍ ക്രസന്റ് ഗാരേജ് നടത്തുന്ന പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍കരീമിന്റെയും മലയാളം മിഷന് റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍ ബബിതയുടെയും മകളാണ്.