ഷാര്‍ജ: കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങിയ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ പല സ്ഥലങ്ങളിലായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹി സ്വദേശിയായ അനവ് സേഥിനെ ആണ് കാണാതായത്.
ബുധനാഴ്ച ഷാര്‍ജ അല്‍ താവുനിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ക്കായി ഒരു കുറിപ്പ് എഴുതി വെച്ചിട്ടാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. തന്നോട് ക്ഷമിക്കണമെന്നും ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ലെന്നുമായിരുന്നു എഴുതി വെച്ച കുറിപ്പിലുണ്ടായിരുന്നത്.
also read: മക്കളോടൊപ്പം സ്കൂട്ടറില്‍ പോകവെ നടുറോഡില്‍ വെട്ടേറ്റു, ചികിത്സയിലായിരുന്ന വനിതാ വ്യാപാരി മരിച്ചു
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ അമ്മയും സഹോദരിമാരും ഉറങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങിയത്. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി വ്യാഴാഴ്ച രാത്രിയോടെ വീട്ടിലേക്ക് തിരികെയെത്തിയത്.
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ എന്താണ് മകനെ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മോഹിത് സേഥ് പറഞ്ഞു. അടുത്തിടെ വരാനിരിക്കുന്ന പത്താം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച ആശങ്ക കാരണമാകാം കുട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനവ്.