ചാലക്കുടി: കനാലിലെ കുത്തൊഴുക്കില്‍ പെട്ട് മരണത്തോട്ട് മല്ലടിച്ച എട്ടു വയസ്സുകാരനെ രക്ഷിച്ച് കരയ്ക്കുകയറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിയായ 13കാരന്റെ ധീരത. നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ പ്രദേശത്താണു സംഭവം.
കോമ്പാറക്കാരന്‍ വിജേഷിന്റെയും സരിതയുടെയും മകന് ആദമാണു (8) കനാലിനു സമീപത്തെ റോഡിലൂടെ സൈക്കിളില്‍ പോകുന്നതിനിടെ സൈക്കിള്‍ സഹിതം കനാലില്‍ വീണത്. 15 അടി താഴ്ചയുള്ള കനാലില്‍ 8 അടിയോളം വെള്ളമുണ്ടായിരുന്നു.
ഇതുകണ്ട് മുങ്ങി താഴുകയായിരുന്ന ആദത്തിനെ രക്ഷിക്കാന്‍, അതുവഴി സൈക്കിളില്‍ പോകുകയായിരുന്ന ഡാരിയോ (13) കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു. കോമ്പാറക്കാരന്‍ സലീഷിന്റെയും ഡിസ്നയുടെയും മകനാണ് അന്നനാട് യൂണിയന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡാരിയോ.
ഏകദേശം 150 മീറ്ററോളം ഒഴുകിപ്പോയ ആദത്തിനെ ഡാരിയോ പിടിച്ചുകരയ്ക്കുകയറ്റി. അപ്പോഴേക്കും നാട്ടുകാരായ സോമന് എത്തി ഇരുവരെയും കരയ്ക്കു കയറാന്‍ സഹായിച്ചു.