തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ അന്യായമായി നീക്കം ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാഖ് ഇത്താഡന്. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന്റെ പിറ്റേ ദിവസം തന്നെയാണ് ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്നും വൈശാഖ് പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് വൈശാഖിന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലം അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്നാണ് യുവനേതാവിന്റെ ആരോപണം. ഒരു ദളിതനായതാണ് തന്റെ കുറവ് എന്ന് മണ്ഡലത്തിലെ ഒരു പ്രധാന നേതാവ് പറഞ്ഞതായി അറിഞ്ഞു.
ഇപ്പോഴും ജാതിയും മതവും നോക്കി പ്രസ്ഥാനത്തെ വെട്ടിക്കീറുന്ന നേതാക്കളാണ് ഈ പ്രസ്ഥാനത്തിന്റെ ശാപമെന്നും വൈശാഖ് തന്റെ പോസ്റ്റില്‍ പറയുന്നു. ഈ പ്രസ്ഥാനത്തില്‍ ഇനിയുമേറെ പ്രതീക്ഷയുണ്ട്െന്നും നല്ല നേതാക്കളില്‍ വിശ്വാസമുണ്ടെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.
പ്രസ്ഥാനത്തിന്റെ കൊടിയുമേന്തി മുന്നോട്ട് തന്നെ പോകാനാണ് ആഗ്രഹം. ആ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വൈശാഖ് വ്യക്തമാക്കി. ആഗ്രഹിക്കാം ജാതിയും മതവും മാനദണ്ഡവുമാവാത്ത പ്രസ്ഥാനമായ് മാറാന്‍ എന്ന് പറഞ്ഞാണ് വൈശാഖ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.