തിരുവനന്തപുരം: ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമ്പാനൂരില്‍ സ്ഥിതി ചെയ്യുന്ന ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം ഉയരുകയാണ്. സാധാരണക്കാര്‍ എത്തുന്ന ഹോട്ടലിലെ ഈ അമിത വില കൊള്ളയാണെന്നാണ് ഉപഭോക്തക്കള്‍ പറയുന്നത്.
ഹോട്ടലില്‍ ഒരു ചായയ്ക്ക് 28 രൂപ 57 പൈസയും വടയ്ക്കും ഇതേ വിലയാണ് ഈടാക്കുന്നതെന്നുമാണ് വിമര്‍ശനം. രണ്ട് ഇഡ്ലി അടക്കിയ സെറ്റിന് 47 രൂപയും ഒരു നെയ്യ് റോസ്റ്റിന് 80 രൂപയുമാണ് ആര്യാ നിവാസ് ഈടാക്കുന്നത്. ഹോട്ടലിലെ ബില്ല് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉയരുന്നത്.
”നിയമനിര്‍മ്മാണ സഭക്ക് ഇതില്‍ റോള്‍ ഒന്നുമില്ലേ? MLA കടയില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ വില കൂടുതലാണെന്ന് മനസിലായി. മന്ത്രിയെ വിളിച്ചു, ചാനല്‍ ചര്‍ച്ചയായി. അപ്പോള്‍ ഈ നാട്ടിലെ ജനങ്ങള്‍ ഇത്രയും നാള് ഈ തുക നല്കി കഴിക്കുന്നത് ഓര്‍ത്തു നോക്കു.”- അഭിഭാഷകന് കൂടിയായ തിരുവനന്തപുരം സ്വദേശി ജെറിന് പറഞ്ഞു.
”ഒരു സെറ്റ് ഇഡലിക്ക് 48 രൂപ. ഒരു സെറ്റ് പൂരിക്ക് 50 രൂപ. ഇതൊക്കെ ഈ നാട്ടിലെ ചില ഹോട്ടലുകാര്‍ ഈടാക്കുന്നതാണ്. കൂടുതലും പേരിന്റെ കൂടെ ഒരു നിവാസ്, ജ്യോതി എന്നീ പേരുകള്‍ ഉള്ള വെജ് ഹോട്ടലുകാര്‍. ബ്രാഹ്മിന്‍ ഹോട്ടല്‍ എന്ന് പറയുന്നവരും ഉണ്ട്. ഇതേ നാട്ടിലാണ് ഒരു പൂരിക്ക് 2 രൂപ മാത്രം വാങ്ങുന്ന സാധാരണ കടക്കാരുള്ളതും. ഒരു വ്യാപാര സ്ഥാപനം നടത്തുന്നത് ലാഭത്തിനാണ് എന്ന് എല്ലാവര്ക്കും അറിയാം, ഒരു മാന്യതക്ക് വില കൂട്ടുന്നതില്‍ തെറ്റുമില്ല. പക്ഷെ കഴിക്കാന്‍ വന്നിരിക്കുന്നവന്റെ നിക്കര്‍ കീറുന്ന വില ഈടാക്കി കൊള്ള ലാഭം ഉണ്ടാക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കുന്നത് ആരാണ്?”- ജെറിന് പറഞ്ഞു.