തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ശബരിമല വിഷയം പിടിവിടാതെ ബിജെപി. ശബരിമല വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിക്കുമെതിരെ ആരോപണമുന്നയിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമാണെന്നും ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്പായസ വഴിപാട് നേര്ന്നെന്നുമാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. അസുരന്മാരാണ് സിപിഎമ്മിലുളളതെന്നും അവര്‍ പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി സിപിഎമ്മിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിച്ചത്. ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും വാര്‍ത്തയായിരുന്നു.
അതേസമയം, പാലക്കാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് ഡിഎംആര്‍സി മുന്‍ ചെയര്‍മാനും മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഇ ശ്രീധരന് വ്യക്തമാക്കിയിരുന്നു. പാലക്കാട് എംഎല്‍എ ഓഫീസ് തയ്യാറാക്കിയെന്നും ശ്രീധരന് വ്യക്തമാക്കി. താന്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.