പത്തനംതിട്ട: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം.
അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. യുവതിയുടെ വീട്ടുകാരുടെ അനുവാദമില്ലാതെയായിരുന്നു വിവാഹം.