പൊന്നാനി: വഖഫ് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുത്ത ഇടത് സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അഭിനന്ദിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ.
also read: സ്കൂള്‍ ബസ്സിനടിയില്‍പ്പെട്ടു, 15കാരന് ദാരുണാന്ത്യം
വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് ഉദ്യോഗസ്ഥനിയമനം പിഎസ്സിക്ക് വിട്ട സമീപനം പ്രബല മത സംഘടനകള്‍ ഉള്‍പ്പടെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ അകറ്റി തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും കൂട്ടായ്മയുടെ ചെയര്‍മാനുമായ മുഹമ്മദ് കാസിം കോയ ഹാജി. കണ്‍വീനര്‍ കെ സിദ്ധീഖ് മൗലവി അയിലക്കാട്, ഹനീഫ മുസ്ലിയാര്. കെഎം ഇബ്രാഹിം ഹാജി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.