പൊന്നാനി: സാധാരണക്കാരനായ എന്നെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കണമെന്ന് ഇ അഹമ്മദ് സാഹിബിനോട് പറഞ്ഞത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണെന്ന് അനുഭവം പങ്കുവെച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് കാസിം കോയ ഉസ്താദ്.
ആത്മീയമായും ഭൗതികമായും ജനതയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അദ്ദേഹവുമായി ഒരിക്കലും മറക്കാനാവാത്തൊരു അനുഭവം ഉണ്ടായത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് പൊന്നാനി മുഹമ്മദ് കാസിം കോയ ഉസ്താദ്.
അവിസ്മരണീയമായ അനുഭവം ഇങ്ങനെ…
‘ഒരുപാട് കാലമായി തങ്ങളുമായി വലിയ ബന്ധത്തിലായിരുന്നു. 2006 ജൂലായ് 13 വ്യാഴാഴ്ച്ച അലിയാര് ജുമാഅത്ത് പള്ളി ഉദ്ഘാടനം ചെയ്യാന്‍ ഹൈദരലി ശിഹാബ് തങ്ങളും വിദേശ കാര്യസഹമന്ത്രിയായ ഇ അഹ്മദ് സാഹിബുമാണ് വിശിഷ്ടാത്ഥികള്‍ ആയി ക്ഷണിക്കപ്പെട്ടിരുന്നത്. ഈ സാധുവായ ഞാനും ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു.
പൊന്നാനി മുഹിയുദ്ധീന് ജുമാ മസ്ജിദ് പുനര്‍നിര്‍മ്മാണം ഉദ്ഘാടനവും അതെ ദിവസം തന്നെ അതെസമയം തന്നെയാണ് വെച്ചിരിക്കുന്നത്. ശൈഖുനാ കാന്തപുരം ഉസ്താദിനോട് ഞാന്‍ പറഞ്ഞു ഈ സമയം അലിയാര് ജുമാഅത്ത് പള്ളിയുടെ ഉദ്ഘാടനവും ഉണ്ട്. പൊന്നാനിയില്‍ രണ്ട് പള്ളികളില്‍ ഉദ്ഘാടനം.
എപി ഉസ്താദ് എന്നോട് പറഞ്ഞു നിങ്ങള്‍ അവിടെ പോയി മുഖം കാണിച്ചു വേഗം തിരികെ പോരണം എന്ന്, ഞാന്‍ അലിയാര് പള്ളിയില്‍ പോയി നല്ല ജനങ്ങള്‍, അതിനിടയില്‍ പള്ളിയുടെ റൂമില്‍ തങ്ങളും ഈ അഹമ്മദ് സാഹിബ് ഇരിക്കുന്നു. ഞാന്‍ സലാം ചൊല്ലി തങ്ങളുടെ കരങ്ങള്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
ഇതേസമയം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കാന്തപുരം ഉസ്താദ് ഉദ്ഘാടനത്തിനായി വന്നിരിക്കുന്നു. പോകാന്‍ വേണ്ടി സമ്മതം ചോദിച്ചപ്പോള്‍ തങ്ങള്‍ അഹമ്മദ് സ്വഹിബിനോട് പറഞ്ഞു കാസിം കോയയെ നമുക്ക് പെട്ടെന്ന് വിടാം സ്റ്റേജില്‍ കയറിയ ഉടനെ അഹ്മദ് സ്വഹിബ്ബെ ഖാസിം കോയയെ പ്രസംഗിക്കാന്‍ വിളിക്കുക.
പൊന്നാനിയില്‍ രണ്ട് ജുമാഅത്ത് പള്ളികള്‍ ഉദ്ഘാടനം ചെയ്യുന്ന സമയം എന്നെ പരിപാടി തുടക്കം കുറിക്കുന്നതിനുമുമ്പ് ഈ അഹമ്മദ് സ്വഹിബിനെ കൊണ്ട് തങ്ങള്‍ എന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ പൊന്നാനിക്കാര്‍ക്ക് തന്നെ അത്ഭുതം തോന്നി. സാധാരണക്കാരനായ എന്നെ തങ്ങള്‍, ആദ്യം പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഒരു ഉദാഹരണം മാത്രമാണ്. ലോകത്തില്‍ അദ്ദേഹം കാണിച്ച വിധേയത്വം എളിമയുടെ നേര്‍സാക്ഷ്യം.
വിനയവും എളിമയും ജീവിതത്തിലുടനീളം പുലര്‍ത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരലോക ജീവിതം സുഖപ്രദം ആകട്ടെ എന്നും ഈ എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഉള്ള പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം ഹൃദ്യമായ അനുസ്മരണം അവസാനിപ്പിക്കുന്നത്.