മലപ്പുറം: ലീഗ് നേതാവ് പിഎം സലാമിന്റെ പ്രസ്താവന പൊതുജന സമൂഹം തള്ളിക്കളയുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ ഒരു പ്രശ്നവുമില്ലെന്നും വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മുസ്ലിം റിസര്‍വേഷന്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീമുകള്‍ക്ക് ഒരിക്കലും അവസരം നഷ്ടപ്പെടുത്തുന്നത് അല്ലെന്നും ഇത് എല്ലാവര്ക്കും അറിയാവുന്ന മുസ്ലിം ലീഗിലെ നല്ലവരായ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതുമാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് റബ്ബിന്റെ ഭവനമായ പരിശുദ്ധമായ പള്ളിയില്‍ ഫക്കീര്‍മാരുടെയും മിസ്കീന്‍മാരുടെയും ഹജ്ജായ വെള്ളിയാഴ്ച പള്ളികള്‍ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് വേണ്ടി ആകരുത്.
പള്ളികളിലും മഹല്ലുകളിലും ചേരിതിരിവ് ഉണ്ടാക്കുന്ന ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പള്ളികളിലെ രാഷ്ട്രീയ സമര വേദിയാകുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരുമെന്നും മുഹമ്മദ് ഖാസിം കോയ ഓര്‍മിപ്പിച്ചു.