പെരിങ്ങോം: പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച വാഹനങ്ങള്‍ പെരുവഴിയിലായി. മായം ചേര്‍ന്ന ഇന്ധനം നിറച്ച മുപ്പതില്‍പ്പരം വാഹനങ്ങളാണ് പെരുവഴിയിലായത്. പമ്പില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് വാഹനങ്ങള്‍ നിലച്ചത്. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ് സംഭവം.
മംഗളൂരുവിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന കാറുകളും, എയര്‍പോര്‍ട്ടിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങളും പാതിവഴിയില്‍ നിലച്ചു പോയവരില്‍ പെടുന്നുണ്ട്. വാഹനങ്ങള്‍ കെട്ടിവലിച്ച് വര്‍ക്ക്ഷോപ്പിലെത്തി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തില്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തിയത്.
വാഹന ഉടമകള്‍ പമ്പിലെത്തി പ്രതിഷേധിച്ചപ്പോള്‍ പെരിങ്ങോം പൊലീസ് ഇടപെട്ടു. പമ്പ് ഉടമയും, കമ്പനിയുമായി നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാനും, വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പിലെത്തിക്കുവാനും ധാരണയാവുകയും ചെയ്തു.