പൊന്നാനി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് നാലാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട് കെഎം മുഹമ്മദ് ഖാസിം കോയ. ഹജ്ജ് കമ്മറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഹജ്ജ് കമ്മറ്റിയിലേക്കാണ് നാലാം തവണയും കെഎം മുഹമ്മദ് ഖാസിം കോയയെ തെരഞ്ഞെടുത്തത്. 2006ല്‍ ആദ്യമായി ഹജ്ജ് കമ്മറ്റിയംഗമായ കെഎം മുഹമ്മദ് ഖാസിം കോയ 2009 ലും, 2018 ലും അംഗമായി. നിലവിലെ ഹജ്ജ് കമ്മറ്റി പുനഃസംഘടിപ്പിച്ചപ്പോഴും ഹജ്ജ് കമ്മറ്റി മെമ്പറായി.
കേരള മുസ്ലിം ജമാഅത്ത്, എസ്എംഎ എന്നിവയുടെ സംസ്ഥാന കമ്മറ്റി അംഗവും, എസ്വൈഎസ് മുന്‍ ജില്ലാ ഉപാധ്യക്ഷനുമാണ് ഇദ്ദേഹം. പൊന്നാനിയിലെ സാമൂഹ്യ സാംസ്ക്കാരിക, മത രംഗങ്ങളിലും സജീവമാണ് കെഎം മുഹമ്മദ് ഖാസിം കോയ വി അബ്ദുല്‍ വഹാബ് എംപി.
പിടിഎ റഹീം എംഎല്‍എ, മുഹമ്മദ് മുഹ്സിന് എംഎല്‍എ, പറവൂര്‍ നഗരസഭ വൈസ് ചെയര്മാന് എ സഫര്‍ കായല്‍, താനൂര്‍ നഗരസഭ കൗണ്‍സിലര്‍ പിടി അക്ബര്‍, നീലേശ്വരം നഗരസഭ വൈസ്ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി, കാലാവധി കഴിഞ്ഞ ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, അഡ്വ. മൊയ്തീന്‍കുട്ടി പുല്പറ്റ-മഞ്ചേരി, കെപി സുലൈമാന്‍ ഹാജി -കൊണ്ടോട്ടി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഐപി അബ്ദുല്‍ സലാം, ഡോ. പിഎ. സയിദ് മുഹമ്മദ് പടിയത്ത് മണപ്പാട്ട്, വഖഫ് ബോര്‍ഡ് ചെയര്മാന് ടികെ. ഹംസ, മലപ്പുറം ജില്ല കലക്ടര്‍ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.