മലപ്പുറം: പാലോളി കമ്മിറ്റിയുടെ ശുപാര്ശകളിലെതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ.
ന്യുനപക്ഷ വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയതിന് മുഖ്യമന്ത്രിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല, കേരളത്തിലെ ന്യുനപക്ഷം അങ്ങയോടൊപ്പമാണെന്നും ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയുടെ കരങ്ങളില്‍ ഭദ്രമാണെന്നും മുഹമ്മദ് ഖാസിം കോയ പ്രതികരിച്ചു.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്ശകളിലെതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കില്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ ആരൊക്കെയുണ്ടോ അവര്‍ക്കൊക്കെ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
‘ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും മുന്നിലാണ്. ഈ പ്രശ്നം ഇപ്പോള്‍ ഉയര്‍ത്തുന്നതിനു പിന്നിലെ കാരണം പരിശോധിക്കണം. പരാതിക്ക് ഇടനല്‍കാതെയാണ് സ്കോളര്‍ഷിപ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നുമാണ്’
വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.