കോട്ടയം: സംസ്ഥനാത്ത് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടര്‍ വാഹന വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഡി മഹേഷിന്റെ നിര്‍ദേശ പ്രകാരം ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയും ബോധവല്കരണവും നടത്തി.
ബസുകളില്‍ സീറ്റിങ് കപ്പാസിറ്റി പ്രകാരമുളള യാത്രക്കാരെ മാത്രമേ കയറ്റാവൂയെന്നും നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശം നല്കി. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ അടുത്ത ദിവസം മുതല്‍ നടപടി സ്വീകരിക്കും.
പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ സഹകരിക്കണമെന്ന് മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി ജയപ്രകാശ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രജീഷ്, വിഷ്ണു, വിജയ്, ഗണേഷ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
അതേസമയം, രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമര്‍ശം. ചൊവ്വാഴ്ച ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.