കോട്ടയം: തൃക്കോടിത്താനം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നടത്തും. സ്റ്റേഷനിലാകെ 26 പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ ഇന്നലെ 399 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 393 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 179 പുരുഷന്മാരും 173 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 215 പേര് രോഗമുക്തരായി. 4413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 35239 പേര് കൊവിഡ് ബാധിതരായി. 30780 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14513 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.