കരുനാഗപ്പള്ളി: മതത്തിന്റെ പേരില്‍ ആരോക്കെ എത്ര വര്‍ഗീയ വിഷം വിളമ്പിയാലും അതൊന്നും ഇവിടെ എല്ക്കില്ല, ഇത് കേരളമാണ്. മതസൗഹാര്‍ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ കേരളത്തില്‍ പുത്തരിയല്ല. എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു കാഴ്ചയ്ക്ക് വേദിയാവുകയാണ് കരുനാഗപ്പള്ളി.
also read; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു; ദേവനന്ദയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയ
സപ്താഹ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോള്‍ മേളം നിര്‍ത്തുകയും തൊഴുകൈകളോടെ ബാങ്കുവിളിയെ സ്വീകരിക്കുകയും ചെയ്ത് സപ്താഹ ഘോഷയാത്രയിലെ ജനങ്ങള്‍. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.
വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്.
പള്ളിയില്‍നിന്ന് ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ വാദ്യമേളങ്ങള്‍ നിശ്ചലമാക്കി. ചിലര്‍ പള്ളിയിലേക്ക് നോക്കി തൊഴുകയ്യോടെ നടന്നുനീങ്ങി. കേരളത്തില്‍ വര്‍ഗീയതക്കും വിഭാഗീതയക്കും മണ്ണൊരുക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് തെളിയിക്കുന്നതാണിത്.