ചടയമംഗലം: ഭാര്യയുടെ സപ്തതി ആഘോഷത്തിന്റെ സ്നേഹോപഹാരമായി നിര്‍ധന കുടുബത്തിന് അഞ്ചു സെന്റ സ്ഥലവും 20 ലക്ഷം രൂപയുടെ വീടും നിര്‍മ്മിച്ചു നല്കി ഭര്‍ത്താവ്. ഇങ്ങനെ വേണം വിശേഷ ദിവസങ്ങള്‍ ആഘോഷമാക്കാനെന്ന് സമൂഹത്തിന് കാണിച്ചു തന്ന് മാതൃകയാവുകയാണ് ചടയമംഗലം സ്വദേശികളായ രണ്ട് ദമ്പതികള്‍.
ഇളവക്കോട് മുല്ലപ്പന്തല്‍ മുണ്ടയ്ക്കല്‍ തോട്ടത്തില്‍ കുഞ്ഞുകുഞ്ഞമ്മയുടെ (70) സപ്തതിയുടെ ഭാഗമായാണ് ഭര്‍ത്താവ് ജോസ് സാമുവല്‍ (71) അഞ്ചു സെന്റ് വസ്തുവും വീടും നിര്‍ധന കുടുംബത്തിന് നല്‍കിയത്.
also read: കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി
നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കല്ലുമല സ്വദേശി ഷാജിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ കൈമാറി. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, റഫ്രിജറേറ്റര്‍, ഗ്ലാസ് കുക്കര്‍, അലമാര എന്നിവയും ഉള്‍പ്പെടെയാണ് നല്‍കിയത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായര്‍, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ കുമാരി, റീജ, റഞ്ജിത്ത്, മുന്‍ പഞ്ചായത്ത് അംഗം വിമല്‍ കുമാര്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.