കൊട്ടാരക്കര: ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദനം സഹിക്കാനാവാതെ യുവതി ആസിഡ് കുടിച്ച് ജീവനോടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉമ്മന്നൂര്‍ തുടന്തല സ്വദേശി പ്രതിഭയുടെ (36) മരണത്തില്‍ ഭര്‍ത്താവ് തുടന്തല ചെറിയമംഗലത്ത് വടക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍പിള്ള (48) ആണ് അറസ്റ്റിലായത്.
കൊട്ടാരക്കര ഡിവൈഎസ്പി ആര് സുരേഷ്, കൊട്ടാരക്കര സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 8ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭാര്യയെ സുരേന്ദ്രന്‍പിള്ള നിരന്തരം ഉപദ്രവിച്ചിരുന്നു. സംഭവ ദിവസവും ക്രൂരമായി മര്‍ദിച്ചു. സഹികെട്ട പ്രതിഭ റബര്‍ത്തോട്ടത്തില്‍ സൂക്ഷിച്ച ആസിഡ് കുടിച്ച് ജീവന് ഒടുക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
പോസ്റ്റ്മോര്‍ട്ടത്തില്‍ തലയിലും ശരീര ഭാഗങ്ങളിലുമായി ഒന്‍പത് മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് വിശദമായ ശാസ്ത്രീയ പരിശോധനയും അന്വേഷണവും നടത്തി. ഇവര്‍ക്ക് 12 വയസ്സുള്ള മകന് ഉണ്ട്.