കൊല്ലം: അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി റഷീദിനെയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.
മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ 11 വയസ്സുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് 37കാരനായ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
കുട്ടിയുടെ തലയില്‍ മര്‍ദ്ദനമേറ്റ് നാല് തുന്നലുകളുണ്ട്. വീട്ടില്‍ അടിയും വഴക്കും പതിവായതോടെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നിട്ടും ഇയാള്‍ വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു.