പരവൂര്‍: ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. പ്രദേശവാസിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സംഭവം.
എഴുകോണ്‍ സ്വദേശികളായ അമ്മയ്ക്കും മകനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ വിശ്രമിക്കാനായി ബീച്ചില്‍ വാഹനം നിര്‍ത്തിയതായിരുന്നു ഇരുവരും.
ഈ സമയത്ത് കയ്യിലുണ്ടായിരുന്ന വടി പോലുള്ള ഉപകരണം ഉപയോഗിച്ച് മകന്റെ കയ്യില്‍ അടിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ ഉടന്‍ തന്നെ പോലീസ് ഇയാളെ തിരക്കി ബീച്ചിലേക്കു പോയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.