കൊല്ലം: കൊല്ലം ലേബര്‍ കോടതി ജഡ്ജി അംബികയുടെ ഒപ്പ് വ്യാജമായി ഇട്ടു ബാങ്കിനെ കബളിപ്പിച്ച കേസില്‍ ലേബര്‍ കോടതി ജീവനക്കാരന് അറസ്റ്റില്‍.
ജഡ്ജിയുടെ വ്യാജ ഒപ്പിട്ടു സാലറി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ വര്‍ക്കല മേലെവെട്ടൂര്‍ വിളഭാഗം എല്‍പിഎസിനു സമീപം മംഗലത്ത് വീട്ടില്‍ അനൂപ് (38) ആണു കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
തേവള്ളി എസ്ബിഐയിലാണു ഇയാള്‍ കൃത്രിമരേഖ നല്‍കിയത്. സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണു കൃത്രിമം നടത്തിയതു കണ്ടെത്തിയത്.
തുടര്‍ന്നു പരാതി നല്‍കുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടിസ് നല്‍കിയിട്ടും ഒളിവില്‍ പോയ ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. പിന്നീട് വര്‍ക്കലയിലെ ബന്ധുവീട്ടില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.