തൊടുപുഴ: ഓണത്തിന് ചാനല്‍പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫലം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കി മുന്‍ മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസമാണ് സംഭവം.
ഓണം അനുബന്ധിച്ച് നടന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മണിയാശാന് പങ്കെടുത്തത്. അദ്ദേഹത്തിന്റെ പരിപാടി സോഷ്യല്‍ മീഡയില്‍ വന്‍ തരംഗമായി മാറി. മിമിക്രി താരങ്ങളോടൊപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള മണിയാശാന്റെ തമാശകള്‍ നിരവധിപ്പേരാണ് കണ്ട് ആസ്വദിച്ചത്.
പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫലവുമായി തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കോമ്പയാര്‍ സെന്റ് തോമസ് സ്കൂളിലെ പ്രധാന അധ്യാപകന് ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചത്.
തുടര്‍ന്ന് പ്രതിഫലമായി ലഭിച്ച പണമുപയോഗിച്ച് അദ്ദേഹം കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു.