ഇടുക്കി: ഇടുക്കി രാമക്കല്‍മേട് നിന്ന് വാറ്റ് ചാരായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 200 ലിറ്റര്‍ കോട കണ്ടെത്തി.രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ നിന്നുമാണ് വാഷ് കണ്ടെത്തിയത്. ബാലന്‍പിള്ള സിറ്റി -ചക്കക്കാനം സ്വദേശിയായ രമേശിന്റെ പുരയിടത്തില്‍ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ഇടുക്കി എക്സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
വോട്ടെണ്ണല്‍ ദിനത്തിലേക്കുള്ള ചാരായം ഉണ്ടാക്കാനായി തയ്യാറാക്കിയ കോടയാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍ പി ബി രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം പി പ്രമോദ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ ഷനേജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. നൗഷാദ് , ഇ സി ജോജി, എംഎസ് അരുണ്‍, അരുണ്‍ രാജ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഡിസംബര്‍ എട്ടിനാണ് ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 16നാണ് വോട്ടേണ്ണല്‍. വോട്ട് എണ്ണുന്ന ദിവസത്തേക്കുള്ള ചാരായം ഉണ്ടാക്കാന്‍ തയ്യാറാക്കിയ കോട ആണെന്നാണ് എക്സൈസ് കരുതുന്നത്.