ഇടുക്കി: അമ്പലത്തില്‍ തൊഴാനെത്തിയ പത്തുവയസുകാരിയെ പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവ (35)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പീഡന ശ്രമം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അമ്പലത്തില്‍ തൊഴാന്‍ എത്തിയത്. മാതാപിതാക്കള്‍ മാറിയ തക്കം നോക്കി ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
പേടിച്ചുപോയ കുട്ടി നിലവിളിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാപിക്കാള്‍ ശിവയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.