തൊടുപുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്സി രാജനാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത്.
തദ്ദേശതെരഞ്ഞടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തതത് 61.1 ശതമാനം പേരാണ്. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.