മറയൂര്‍(ഇടുക്കി): വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ പ്രതി പിടിയില്‍. കാന്തല്ലൂര്‍ പെരുമല സ്വദേശി പാല്‍രാജ് (25) ആണ് പിടിയിലായത്. യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് പിടിയിലായത്. പെണ്‍കുട്ടി മറയൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാല്‍രാജ് പിടിയിലായത്.
മരപ്പണിക്കാരനായ യുവാവ് കാന്തല്ലൂരിലെ കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ, ഡിസംബര്‍ 11-ന് തമിഴ്നാട്ടിലെ ഒരു യുവതിയുമായി വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ യുവാവ് നടത്തിവരുകയായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി മറയൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തമിഴനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ ആലാംപെട്ടിക്കും ചിന്നാറിനുമിടയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതിയെയും പെണ്‍കുട്ടിയെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.