തൊടുപുഴ: ഖാദി ബോര്‍ഡ് ഓണസമ്മാന പദ്ധതിയിലൂടെ ലഭിച്ച 10 പവന് സ്വര്‍ണം ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്ന കേസില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ എം.ആര്. അജിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ഒരു വര്‍ഷം മുമ്പ് ഖാദി ബോര്‍ഡിന്റെ തൊടുപുഴയിലെ റീട്ടെയില്‍ ഷോപ്പില്‍ നിന്ന് ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ അജിത് തുണികള്‍ വാങ്ങിയിരുന്നു. അജിത്തിന്റെ ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യുവും ഇതോടൊപ്പം വസ്ത്രം വാങ്ങി. ഇതിനൊപ്പം ഇവര്‍ക്ക് സമ്മാനക്കൂപ്പണും ലഭിച്ചു. അജിത്തിനാണ് സമ്മാന കൂപ്പണ്‍ ലഭിച്ചത്.
ഖാദി ബോര്‍ഡ് ഓണസമ്മാന പദ്ധതിയിലൂടെ ഈ കൂപ്പണിന് 10 പവന് സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചു. തുടര്‍ന്ന് സമ്മാനം കൈപ്പറ്റാന്‍ ഇരുവരും തിരുവനന്തപുരത്തേക്ക് പോയി. ഒക്ടോബര്‍ രണ്ടിന് മന്ത്രി ഇ.പി. ജയരാജനില്‍ നിന്ന് സമ്മാനം കൈപ്പറ്റി മടങ്ങിവരുമ്പോള്‍ ജിയോ മാത്യു സമ്മാനം തട്ടിയെടുത്തെന്നാണ് അജിത്തിന്റെ പരാതി.
സംഭവത്തില്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും സംസ്ഥാന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കാതായതോടെ തൊടുപുഴ പോലീസിലും പരാതി നല്കി. എന്നാല്‍ പോലീസില്‍ നിന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ. കെ.ആര്. ജയകുമാര്‍ മുഖേന ജില്ലാ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.