സുല്‍ത്താന്‍ബത്തേരി: വാഷിങ് മെഷീന് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റു മരിച്ചു. വയനാട്ടിലാണ് ദാരുണ സംഭവം. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്- ഇന്ദിര ദമ്പതികളുടെ മകന് ജിതിന് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അയല്പക്കത്തെ വീട്ടില്‍ കൊണ്ടുവന്ന പുതിയ വാഷിംഗ് മെഷീന് സ്ഥാപിക്കുന്നതിനിടെ വീട്ടിലെ വയറിങില്‍ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ഷോക്കേറ്റ് യുവാവ് വീണതോടെ വീട്ടിലുണ്ടായവര്‍ നിലവിളിച്ചു.
also read:
തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികളാണ് ജിതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല,. ജയേഷ്, ജിനീഷ് എന്നിവരാണ് മരിച്ച ജിതിന്റെ സഹോദരങ്ങള്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.