തൃശൂർ: നീലഗിരി കൂനൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ കുനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍വതിദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു, 20കാരന് ദാരുണാന്ത്യം, വീഡിയോ
വടക്കഞ്ചേരി പരുവാശേരി കൊളക്കോട് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് അംഗ സംഘമാണ് ഊട്ടിയിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയത്. ഇവർ സഞ്ചരിച്ച വാഹനം കൂനൂർ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിൽ റോഡരികിലെ ചായക്കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.