തിരുവനന്തപുരം: കേരളത്തില്‍ ഇതിനോടകം വിറ്റഴിഞ്ഞത് 41.55 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്പന 200 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നേടിയിരിക്കുന്നത്.
സെപ്റ്റംബര്‍ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വില്‍പ്പന തുടരും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 300 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ബമ്പറിന് . എന്നാല്‍ ഇക്കുറി 500 രൂപയാക്കിയെങ്കിലും വില്‍പ്പനയില്‍ കുറവ് വന്നില്ല.
also read: എടുത്തത് 23 ലോട്ടറി ടിക്കറ്റുകള്‍, നിര്‍മ്മാണ തൊഴിലാളിക്ക് അടിച്ചത് 70 ലക്ഷം!
ഇതിനകം ടിക്കറ്റ് വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകള്‍ മറികടന്നു. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്പനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്.
10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. ഫ്ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്.