തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞത്.
ശുചീകരണ തൊഴിലാളികള്‍ ഓണാഘോഷത്തിനു വേണ്ടി തയാറാക്കിയ ചോറും കറികളും മാലിന്യ കുപ്പയില്‍ കളയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഓണസദ്യ മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്.
also read: പരസ്പരം രക്തഹാരമണിഞ്ഞു, സച്ചിനും ആര്യയും വിവാഹിതരായി, വൈറലായി വിവാഹ ചിത്രങ്ങള്‍
ഇന്നലെയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു.
ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ശുചീകരണ ജോലി കഴിഞ്ഞെത്തിയ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേര്‍ക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്റെ ന്യായീകരണം.
also read: പരസ്പരം രക്തഹാരമണിഞ്ഞു, സച്ചിനും ആര്യയും വിവാഹിതരായി, വൈറലായി വിവാഹ ചിത്രങ്ങള്‍
അതേസമയം, ഒരുനേരത്തെ ആഹാരത്തിനായി ഒട്ടേറെപ്പേര്‍ കാത്തിരിക്കുമ്പോഴാണു ധിക്കാരം നിറഞ്ഞ ഈ പ്രതിഷേധമെന്നാണു വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ചത്.