തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴസാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 31വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കി. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.
also read: ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ക്കടലായി നാട്
തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ വ്യാപകമായി മഴ പെയ്തിരുന്നു.
പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ മലയോര മേഖലയിലാണ് മഴ കനത്തത്. പലയിടത്തും ഉരുള്‍പൊട്ടി വന്‍നാശനഷ്ടമുണ്ടായി. പലരുടെയും വീടുകള്‍ തകര്‍ന്നു.