തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവിന്റെയും വിവാഹം സെപ്തംബര്‍ നാലിന്. വിവാഹ ക്ഷണക്കത്ത് സിപിഐഎം പുറത്തിറക്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറങ്ങിയ ലളിതമായ കത്തില്‍ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്.
ആര്യയുടെയും സച്ചിന്റെയും വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം. രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.
also read: നിയന്ത്രണം വിട്ട് സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്
സെപ്തംബര്‍ നാലിന് തിരുവനന്തപുരം എകെജി സെന്ററില്‍ രാവിലെ 11നാണ് ചടങ്ങ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും.
സിപിഐഎം ചാല കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിന് ദേവും ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് അടുപ്പത്തിലാകുന്നത്. മാര്‍ച്ചിലായിരുന്നു സിപിഎമ്മിന്റെ യുവ നേതാക്കളായ ഇരുവരുടെയും വിവാഹ നിശ്ചയം.