മലപ്പുറം: ഭാര്യയെ ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ചാണയില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് മൃഗീയമായി അക്രമിച്ചത്. സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.
മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകീട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
also read: കാല്‍വഴുതി പുഴയിലെ ഓഴുക്കില്പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന
പാലക്കാട് സ്വദേശിനിയാണ് ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി . ഭാര്യയെ ഇയാള്‍ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന് നേതാക്കള്‍ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകിയതെന്നാണ് പൊന്നാനി സി ഐ പറയുന്നത്.