റിയാദ്:സൗദി അറേബ്യയില്‍ ജോലിക്ക് പോകാന്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല കൈപ്പള്ളി മുഹമ്മദിന്റെ മകന് മുജീബ് റഹ്മാന് ആണ് മരിച്ചത്.
അമ്പത്തിരണ്ട് വയസ്സായിരുന്നു. പച്ചക്കറി വില്പനക്കാരനായ മുജീബ് ശറഫിയ്യയിലെ ശറഫിയ്യാ സ്റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനായിരുന്നു.
also read: ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന് അറസ്റ്റില്‍
ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുകയായിരുന്നു മുജീബ്. അതിനിടെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്.
also read: ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന് അറസ്റ്റില്‍
മകള്‍ നാട്ടിലാണ്. ഭാര്യ: സമീറ, മകന്: ഷെഫിന്. അനന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.