കൊച്ചി: യുവാവിനെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കാക്കനാട് ആണ് സംഭവം. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് സജീവ് താമസിച്ചിരുന്നത്.
മൃതദേഹം ഫ്ലാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് നാല് പേര് കൂടെ ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നു.
ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലുണ്ടായിരുന്ന സുഹൃത്ത് അര്‍ഷാദ് സജീവ് കൃഷ്ണയ്ക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നു.
എന്നാല്‍ ഇയാളെ ഇപ്പോള്‍ കാണാനില്ല. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റ് സുഹൃത്തുക്കള്‍ ഫ്ലാറ്റിലെ കെയര്‍ടേക്കറെ ബന്ധപ്പെട്ട് ഫ്ലാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.