മോഹന്‍ലാല്‍ ആരാധകരും ടൊവിനോ തോമസ് ആരാധകരും തമ്മില്‍ കൂട്ടത്തല്ല് എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് സമീപത്തായിട്ടായിരുന്നു അടിപിടി. എന്നാല്‍ ഈ വീഡിയോ സത്യമല്ലെന്നും വ്യാജമാണെന്നും മോഹന്‍ലാല്‍ ആരാധകര്‍ അറിയിച്ചു.
ഈ വീഡിയോ ദിവസങ്ങള്‍ക്ക് മുന്നേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തല്ലിന്റെ ആണിതെന്നും മോഹന്‍ലാല്‍ ഫാന്‍സ് യൂണിറ്റിന് ഈ വീഡിയോയിലുള്ളവരെ അറിയില്ലെന്നും മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ വ്യക്തമാക്കി.
also read: മലപ്പുറത്ത് വീശിയടിച്ച് ചുഴലിക്കാറ്റ്; 40ഓളം വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം
അതേസമയം, തിയ്യേറ്ററില്‍ കൈയ്യടി നേടി ഓടിക്കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രം തല്ലുമാല. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്.