കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. ചങ്ങനാശ്ശേരിയില്‍ കെട്ടിടത്തില്‍ നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ചെത്തിപ്പുഴ മുക്കാടന്‍ വീട്ടില്‍ ചെറിയാന് മാത്യു മകന് ടോണി ചെറിയാന് (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ കോട്ടയത്തെ സ്വകാര്യ ഹോട്ടല്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
also read: വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി യുവതി
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ടോണി ചെറിയാന്റെ അഭിഭാഷകന്റെ ഗുമസ്തയാണ് പീഡനത്തിനിരയായ വീട്ടമ്മ. ഇവരുമായി സൗഹൃദം നടിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.
അതിജീവിതയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ബന്ധുവായ കൗണ്‍സിലര്‍ വഴി കൗണ്‍സിലിംഗ് നല്‍കാം എന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. ഇതിനായി കോട്ടയത്തെ വന്‍കിട ഹോട്ടലിലേക്ക് ഇരയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പാനീയം നല്കി മയക്കി കിടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കോട്ടയം ഈസ്റ്റ് പോലീസിന് നല്കിയ പരാതിയില്‍ അതിജീവിത പറയുന്നു.