തിരുവനന്തപുരം: തിരുവനന്തപുരത്ത് 68കാരിയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ 21കാരന് പിടിയില്‍. കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആദം അലിയാണ് പിടിയിലായത്. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കും. ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ സമീപവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല് കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
also read: വനിതയെ പരസ്യമായി അപമാനിച്ചു, ബിജെപി നേതാവിന്റെ വീട് പൊളിച്ച് നീക്കി അധികൃതര്‍
അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്നത് മനോരമയുടെ വീട്ടിലാണ്. അയല്‍വീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായെന്നും ദേഷ്യം വന്ന് താന്‍ അവരെ തല്ലിയെന്നും ആദം അലി പറഞ്ഞതായി ഒപ്പം താമസിക്കുന്നയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില് ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.