അബുദാബി: യുഎഇയിലെ താമസ സ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍. മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പിളിയം കോലത്തുപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ കരീം – ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന് മുഹമ്മദ് അല്‍ഫാസ് ആണ് അബുദാബിയില്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇരുപത്തിനാല് വയസ്സായിരുന്നു. മുസഫയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്ത് മാസം മുമ്പാണ് മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്.
also read: സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്, നിയമനം കൊച്ചി ഓഫീസില്‍
മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും അവിടെ നിന്ന് പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റുകയായിരുന്നു.