തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ ശേഷം മുങ്ങിയ ബംഗാള്‍ സ്വദേശിയായ 21കാരന് ആദം അലിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കേശവദാസപുരം ദേവസ്വം ലെയിനില്‍ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് പ്രതി മൃതദേഹം കിണറ്റിലേറിഞ്ഞതെന്ന് നിഗമനം. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് ആദം അലി. ഇയാള്‍ മനോരമയുടെ അയല്‍വാസിയായത് രണ്ടുമാസം മുന്‍പാണ്. കാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
also read: തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. ഇയാള്‍ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. രണ്ട് ദിവസം മുമ്പ് പബ്ജിയില#് തോറ്റപ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചിരുന്നുവെന്നും കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.
ആദം അലിക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവ ശേഷം ആദം അലി വിളിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം വിളിച്ചത്. പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.