കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 200 രൂപയാണ് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വഈ്ടും വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. ഇത് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമേകിയിരുന്നു.
എന്നാല്‍ പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്. വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.