മലപ്പുറം: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് താഴേക്ക് വീണ യുവാവിന് രക്ഷയായെത്തി സഹോദരന്റെ കൈകള്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന് സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്.
ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീക്ക് കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട താഴെ നില്‍ക്കുകയായിരുന്ന സഹോദരന് കൈയിലുണ്ടായിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഫഫീക്കിനെ കൈയിലെടുക്കുന്നതിനിടെ ഇരുവരും വീഴുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ഏറെ നേരം നിലത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലെ സിസി ടിവിയില്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.