കുട്ടനാട്: വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചെമ്പുംപുറം തുരുത്തിൽചിറ വീട്ടിൽ ടി.ജോസഫ് ആണ് മരിച്ചത്. 70 വയസായിരുന്നു.
വാഹനപരിശോധന നടത്തിയ പോലീസുകാരന്റെ താടിക്ക് കടിച്ച് യുവാവ്, അറസ്റ്റ്
പുലർച്ചെ വീടിനു മുൻവശത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ശബ്ദം കേട്ട് ബന്ധുക്കളും അയൽവാസികളും ഇറങ്ങി വന്നപ്പോൾ ജോസഫ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടനടി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടത്തിൽ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞാണ് വൈദ്യുത ലൈൻ പൊട്ടിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പൊട്ടിയ ലൈൻ പുനഃസ്ഥാപിച്ചു.