മലപ്പുറം: വാഹനപരിശോധന നടത്തിയ പോലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. പനങ്ങാട്ടൂര്‍ സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. പോലീസുകാരന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
റോഡില്‍ വാഹനം പരിശോധിക്കുന്നതിനായി കൈ കാണിച്ച് നിര്‍ത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒഴൂരില്‍ വച്ച് വാഹനപരിശോധനയ്ക്കിടെയായിരുന്നു അക്രമം. പൊലീസ് ഡ്രൈവര്‍ പ്രശോഭിന്റെ താടിക്കാണ് അന്‍വര്‍ കടിച്ച് പരുക്കേല്‍പ്പിച്ചത്.
also read: ദീര്‍ഘനേരം ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശകാരിച്ചു, പെണ്‍കുട്ടികള്‍ പുഴയില്‍ച്ചാടി
പരിക്കേറ്റ പ്രശോഭിനെ ഉടന്‍ തന്നെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പ്രാഥമിക ചികില്‍സ നല്കി. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.