തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് കര്‍ശനമായി വിലക്കാന്‍ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്കൂളുകളില്‍ ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും. നേരത്തെ സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
also read: ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്, ബഹളം വെച്ച് യാത്രക്കാര്‍, ഞെട്ടല്‍
എന്നാല്‍ കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായതോടെ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗം വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ക്ലാസുകള്‍ പൂര്‍ണമായും ഓഫ്ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.
‘വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ’- എന്ന് മന്ത്രി പറയുന്നു.