മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമാര്‍ന്ന രുചികള്‍ തേടി കണ്ടുപിടിച്ച് അതിനെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഫിറോസ്. ഫിറോസിന്റെ വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് പാമ്പിനെ ഗ്രില്‍ ചെയ്യുന്ന വീഡിയോ. ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുള്ള പാലക്കാട് സ്വദേശിയായ ഫിറോസ് ഇന്തോനേഷ്യയില്‍ പോയി ചെയ്ത വീഡിയോയാണിത്.
also read: ‘കോഴി’യുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് 500ലേറെ പേര്, ലാലിയുടെ വേര്‍പാടില്‍ വേദനയോടെ കുടുംബം
അനാക്കോണ്ട ഇനത്തില്‍ പെട്ട പാമ്പിനെ മുഴുവനായി ഗ്രില്‍ ചെയ്തെടുത്തിരിക്കുകയാണ് ഫിറോസ്. 35 കിലോ ഭാരം വരുന്ന കൂറ്റന്‍ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഒടുവില്‍ തയ്യാറായ പാമ്പ് ഗ്രില്‍ എല്ലാവരും കൂടി ഒരുമിച്ച് കഴിക്കുകയാണ്. ഫിറോസ് ഒഴികെ എല്ലാവരും ഇത് രുചിച്ചുനോക്കുന്നത് വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്.
അതേസമയം, ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍ പാകം ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.